തൃത്താല ഹൈസ്‌കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തൃത്താല ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഡോക്ടർ കെ ബി മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവ ശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
പൂർവ്വ വിദ്യാർത്ഥിയും തൃത്താല പഞ്ചായത്ത് അംഗവുമായ പത്തിൽ അലി കാർഡ് പോസ്റ്റ് ചെയ്തു കൊണ്ട് പരിപാടിക്ക് തുടക്കമിട്ടു. തുടർന്ന് തൃത്താല ഹൈസ്‌കൂൾ സംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ എല്ലാവരും വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.