തിരുവനന്തപുരം|മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും. മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ കുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞമാസം 23നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസ് ഏറെനാളായി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് തിരുവനന്തപുരത്ത് വിശ്രമജീവിതത്തിലായിരുന്നു.