ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ ടോറസ് ലോറി ഇരുചക്ര വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി. ചാലിശ്ശേരി ഖദീജ മൻസിൽ സ്വദേശി ഷംനാസ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തെയാണ് ടോറസ് ലോറി ഇടിച്ചത്. ഓവർടേക്ക് ചെയ്യുന്നതിനിടെ ലോറി ഷംനാസിന്റെ തോളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഷംനാസിന് തോളിനും കാൽമുട്ടിന് സാരമായ പരിക്കേറ്റു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വാഹനം ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.