കപ്പൂർ കുടുബാരോഗ്യ കേന്ദ്രത്തിന് (പറക്കുളം) എസ് ബി ഐ, സി എസ് ആർ ഫണ്ടിൽ നിന്നും കപ്പൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ലഭിച്ച 2 ലക്ഷം രൂപയുടെ ആശുപത്രി ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് കപ്പൂർ കുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു.
കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശറഫുദ്ധീൻ കളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ബി ഐ ഷൊർണുർ റീജിയണൽ മാനേജർ സജീഷ്, എച്ച.ആർ മാനേജർ ജയരാജ്, എസ്‌ബിഐ പടിഞ്ഞാറങ്ങാടി ബ്രാഞ്ച് മാനേജർ മഹേഷ്, സ്റ്റാഫ് യൂണിയൻ പ്രതിനിധി ശ്രീജിത്ത്, മെഡിക്കൽ ഓഫീസർ ഡോ. ജെംഷി, എച്ച്.എംസി പ്രതിനിധികൾ, ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ പങ്കെടുത്തു.