ആനക്കര ഹൈസ്കൂളിലെ 1984- 85 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


ആനക്കര ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ 'ഓർമ്മ @85' എന്ന പേരിൽ രൂപീകരിച്ച എസ്എസ്എൽസി 1984- 85 ബാച്ചിൻറെ ഒത്തു ചേരൽ ആനക്കര ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. സെക്രട്ടറി കെ. പി. രാമദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.വി വേണു ഗോപാൽ അധ്യക്ഷത വഹിച്ചു.

ആനക്കര ഹൈസ്ക്കൂൾ പ്രാരംഭ കാലഘട്ടത്തെക്കുറിച്ചും ഇന്നത്തെ വിദ്യാഭ്യാസ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും സംസാരിച്ചു. പരിപാടി പ്രശസ്ത പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മനുഷ്യമനസിന്റെ വാതായനങ്ങൾ തുറന്ന് നിസ്വരും നിരാലംബരുമായ മനുഷ്യന്റെ കണ്ണീരൊപ്പാനും കൂടെയുള്ളവരെ ചേർത്തു പിടിച്ച് മുന്നോട്ട് പോകാനും ആശ്രയമറ്റവരെ സഹായിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.പുതിയ തലമുറയിലെ കുട്ടികളെ നമ്മോടൊപ്പം ചേർത്തു പിടിക്കാനും പരസ്‌പരം സ്നേഹം പങ്കിട്ട് ജീവിതം നയിക്കണമെന്ന് നിർദ്ദേശിച്ചു. ഇത്തവണത്തെ ഗെറ്റ് ടുഗെതർ കുടുംബ സംഗമം ആക്കി മാറ്റിയതിനാൽ കുടുംബങ്ങളും പരിപാടി യിൽ സജീവമായി പങ്കെടുത്തു.

വിദ്യാഭ്യാസ മേഖലയിൽ കഴിവുകൾ തെളിയിച്ച എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി വിദ്യാർഥികളെയും സംസ്ഥാനതലത്തിൽ വിജയികളായ വ്യക്തികളെയും ,വളാഞ്ചേരി ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഖാലിദ് തൊട്ടിയാനെ യുംഅനുമോദിച്ചു.പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ നീലകണ്ഠൻ, ശ്യാം സുന്ദർ,പത്മാവതി, അബ്ദുൽ മജീദ്, ഉണ്ണികൃഷ്ണൻ, ശബരി ഗിരീഷ് തുടങ്ങിയവർ ആശംസകൾ നൽകി.

ഉദ്ഘാടന പരിപാടികൾക്ക് ശേഷം പൂർവ്വ വിദ്യാർത്ഥിക ളുടെ കലാപരിപാടികൾ നടന്നു. പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി രാമദാസ് (സെക്രട്ടറി )വേണുഗോപാൽ (പ്രസിഡൻറ് ) നീലകണ്ഠൻ (ട്രഷറർ ) പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം