കുറ്റിപ്പുറം : ദേശീയ പാത വികസന പ്രവൃത്തിയുടെ ഭാഗമായി ഇന്ന് രാത്രി കുറ്റിപ്പുറത്ത് റെയിൽവേ ലൈനിന് മുകളിൽ കോമ്പസിറ്റ് ഗർഡർ സ്ഥാപിക്കുന്നു. രാത്രി 10 മുതൽ 12 വരെവാഹന ഗതാഗതത്തിനും ട്രെയിൻ ഗതാഗതത്തിനും നിയന്ത്രണം ഉണ്ടായിരിക്കും. ദേശീയ പാതയിൽ കുറ്റിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് സമ്പൂർണ്ണ ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്.
വാഹനങ്ങൾ തിരുനാവായ – പുത്തനത്താണി റൂട്ടിലൂടെ കടന്നു പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരിക്കും.നിർമാണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് റെയിൽവേയുടെ ഭാഗങ്ങളില്ലോ, ദേശീയപാതയോരത്തോ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കുറ്റിപ്പുറം പൊലിസ് അറിയിച്ചു.