കേരള കർഷക സംഘം വില്ലേജ് സമ്മേളനങ്ങൾ തുടങ്ങി

 

കേരള കർഷക സംഘം തൃത്താല ഏരിയാ കമ്മിറ്റിക്കു കീഴിലെ സമ്മേളനങ്ങൾ ആരംഭിച്ചു. ചാലിശ്ശേരി വില്ലേജ് സമ്മേളനം, CPI (M) ചാലിശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏരിയാ സെക്രട്ടറി എ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കാസിം കരിമ്പ അധ്യക്ഷത വഹിച്ചു. 

മുതിർന്ന അംഗം ടി.കെ. മുഹമ്മദ് പതാക ഉയർത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എ. ഷംസു, ടി.കെ ഗോപി, CITU ഏരിയാ സെക്രട്ടറി പി.ആർ കുഞ്ഞുണ്ണി, സുനിൽകുമാർ മൊയിനുദ്ദീൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ കാസിം കരിമ്പ (പ്രസിഡണ്ട്) സുനിൽകുമാർ (സെക്രട്ടറി) മൊയ്‌നുദ്ദീൻ (ട്രഷറർ) കേരള കർഷക സംഘം ഞാങ്ങാട്ടിരി വില്ലേജ് സമ്മേളനം മാട്ടായ കാക്കരാത്ത് കോംപ്ലക്സിൽ നടന്നു. പ്രസിഡണ്ട് ഉമാശങ്കർ പതാക ഉയർത്തി. ഏരിയാ പ്രസിഡണ്ട് പി.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

എം.ഉമാശങ്കർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.രാമദാസ്, വി.പി.രാജൻ, ഗംഗാധരൻ മാസ്റ്റർ, പി.കെ ജയ, എ.കൃഷ്ണകുമാർ, കെ.രമണി ടീച്ചർ, പി. ശിഹാബുദ്ധീൻ, ടി.വി.എം ഹനീഫ, എസ്. രഘു എന്നിവർ സംസാരിച്ചു. കൈരളി കതിർ അവാർഡ് നേടിയ എം. ബ്രഹ്മദത്തനെ അനുമോദിച്ചു. ഭാരവാഹികൾ: എം. ഉമാശങ്കർ (പ്രസിഡണ്ട്) പി.വി.രാമദാസ് (സെക്രട്ടറി) കെ.രമേഷ് ട്രഷറർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം