ജിയോ പണിമുടക്കി, കോള്‍ ഇന്റര്‍നെറ്റ് സേവനം പ്രവര്‍ത്തനരഹിതം

റിലയന്‍സിന്റെ കീഴിലുള്ള ജിയോയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായി. ഇതോടെ ജിയോയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിരവധി പേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. 

ജിയോ നെറ്റ്‌വര്‍ക്കുകളില്‍ കോള്‍ ചെയ്യാനാകുന്നില്ലെന്നുമാണ് പരാതി. നെറ്റ്‌വർക്ക് തടസ്സത്തിന്റെ കൃത്യമായ കാരണം ഇതുവരെ സേവനദാതാക്കൾ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അതേസമയം അടുത്തിടെ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടലിന് വ്യാപകമായ നെറ്റ്‌വര്‍ക്ക് തടസ്സങ്ങള്‍ നേരിട്ടിരുന്നു. കേരളത്തിന് പുറമെ ചെന്നൈ, കോയമ്പത്തൂര്‍, ഹൈദരാബാദ്, എന്നിവിടങ്ങളിലെ ഉപയോക്താക്കളില്‍ നിന്നായിരുന്നു പരാതി ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം