തൃത്താല: ഞാങ്ങാട്ടിരി കടവിൽ നിന്നും അനധികൃതമായി പുഴമണൽ കടത്താൻ ശ്രമിച്ച ടിപ്പർ ലോറി റവന്യൂ ഉദ്യോഗസ്ഥർ കസ്റ്റഡിലെടുത്തു. ഇന്ന് രാവിലെ 6 മണിക്ക് തൃത്താല വില്ലേജ് പരിധിയിൽ HQ ഡപ്യൂട്ടി തഹസിൽദാർ പി.ആർ മോഹനൻ, കെ.ജി വിഷ്ണു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.