കപ്പൂർ പഞ്ചായത്തിലെ കൊഴിക്കരയിലുണ്ടായ ഇരുചക്ര വാഹനാപകടത്തിൽ പരിക്കേറ്റ കപ്പൂർ കാഞ്ഞിരത്താണി മെക്കാട് സ്വദേശി കാദർ മകൻ ഹാഷിം (18) മരണപ്പെട്ടു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഹാഷിം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊഴിക്കര ഗവൺമെന്റ് സ്കൂളിന് സമീപത്ത് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ ഹാഷിമിന്റെ തല പാലത്തിന്റെ ഭിത്തിയിൽ ഇടിച്ച് സാരമായ പരിക്കേറ്റിരുന്നു. വിദഗ്ധ ചികിത്സ ലഭിച്ച എങ്കിലും തിങ്കളാഴ്ച കാലത്ത് മരണപ്പെടുകയായിരുന്നു.