തൃത്താല ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന 'പാഠം ഒന്ന് നല്ല പാഠം' പരിപാടിയുടെ ഭാഗമായി 'പൊതുമുതൽ സംരക്ഷണം' എന്ന വിഷയത്തെ ആധാരമാക്കി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പൊതുമുതൽ സംരക്ഷിക്കേണ്ട ആവശ്യകത എല്ലാ കുട്ടികളെയും ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ദൈനം ദിന പ്രവർത്തനങ്ങളും സ്കൂൾതല ബോധവത്കരണ ക്ലാസുമാണ് സംഘടിപ്പിച്ചത്. തൃത്താല പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജോൺസൺ ജോസഫ് ക്ലാസിനു നേതൃത്വം നൽകി.
പ്രിൻസിപ്പൽ ഡോ.സലീന വർഗീസ്, പ്രധാനധ്യാപകൻ ആർ രാജേഷ്, ഉർദു അദ്ധ്യാപകൻ എം.കെ അൻവർ സാദത്ത്, പി.എം മുഹമ്മദ് അമീൻ, മുൻ എച്ച്.എം എ.ഷിഹാബുദ്ദീൻ, എസ്.ആർ.ജി കൺവീനവർ പി.എ റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറി ലക്ഷ്മിബായി, സുധീർ മാസ്റ്റർ, ഷാനി, ദീപക് മാസ്റ്റർ, ഐ.പി ഷിയാസ്, ദിവ്യ, ഷബ്ന, ഷീന, എൻ.ലതിക, പി.എം ബിന്ദു, ബസറിയ, ഷംന, ഷെറീന, ഗായത്രി, കെ.അനിത, സിന്ധു, അജിത എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.