പെരുമ്പിലാവ് കൊരട്ടിക്കരയിൽ ബൈക്കിലെ ത്തിയ സംഘം വീട്ടമ്മയുടെ മാലകവർന്നു

കുന്നംകുളം: പെരുമ്പിലാവ് കൊരട്ടിക്കരയിൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവർന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര പെട്രോൾ പമ്പിന് സമീപമുള്ള വഴിയിൽ വെച്ചായിരുന്നു സംഭവം. കൊരട്ടിക്കര സ്വദേശിനി ആത്രപ്പുള്ളി വീട്ടിൽ ശ്രീനിവാസന്റെ ഭാര്യ സുമ (43) യുടെ സ്വർണ്ണ മാലയാണ് കവർന്നത്. സ്വർണ്ണമാല ആറര പവൻ ഉണ്ടെന്ന് ഇവർ പറഞ്ഞു. 

സംഘത്തിൻ്റെ അക്രമത്തിൽ ഇവർ നിലത്ത് വീഴുകയും ചെയ്തു. ബൈക്കിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ രണ്ടംഗസംഘമാണ് കവർച്ച നടത്തിയത്. കുന്നംകുളം സി ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്'. വിവിധ സിസി ടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം