ചാലിശ്ശേരി പഞ്ചായത്തിൽ മധ്യവയസ്കൻ എലിപ്പനി ബാധിച്ച് മരിച്ചു

കൂറ്റനാട്: തണ്ണീർക്കോട് കൊല്ലഴിപ്പാടി ഹെൽത്ത് സെൻ്റർ സ്വദേശി കൃഷ്ണൻ 50 വയസ് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് ശനിയാഴ്ച കൃഷ്ണനെ ആദ്യം ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ച പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. ഭാര്യ : സൗമിനി . മക്കൾ : സഹിഷ്ണവ് , പ്രണവ് . ഏതാനും ദിവസം മുൻപ് ഡങ്കിപ്പനി ബാധിച്ച് ചാലിശ്ശേരി സ്വദേശിയായ സ്ത്രീയും മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം