പട്ടിത്തറ ബ്രദേഴ്സ് ലൈബ്രറിയിൽ മെറിറ്റ് ഈവനിംഗ് നടത്തി.

 

പട്ടാമ്പി താലൂക്ക് ലൈബ്രറി കൌൺസിൽ പ്രസിഡൻ്റ് കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. 

എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ്, എൻ.എം.എം.എസ് വിജയികളെ അനുമോദിച്ചു. വായനശാല മുൻ പ്രസിഡൻ്റ് വി.എം രാമനെഴുത്തച്ഛന്റെ പേരിൽ ഏർപ്പെടുത്തിയ എന്റോവ്മെന്റ് വിതരണം നടത്തി. നരിവേട്ട സിനിമയിലെ ബാലതാരങ്ങളായ മിയ, മിഖ എന്നിവരെ അനുമോദിച്ചു. 

നേപ്പാളിൽ നടന്ന ഇന്റർനാഷണൽ യോഗ ഫെസ്റ്റിവലിൽ ഇന്ത്യക്കു വേണ്ടി സ്വർണമെഡൽ നേടിയ ദിയ കൃഷ്ണയെ ആദരിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ കെ.മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. എം.എസ് രാധിക, പ്രജിഷ വിനോദ് (പട്ടിത്തറ ഗ്രാമപഞ്ചായത്ത് മെമ്പർമാർ ) വി.എം രാജീവ്‌, വി.പി മുഹമ്മദുണ്ണി, പി.വാസന്തി, കെ.വി ശോഭന, സി.മജീദ്, ആശ ഗോപാലകൃഷ്ണൻ, ആർട്ടിസ്റ്റ് ഗോപു പട്ടിത്തറ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം