തൃത്താല ബ്ലോക്ക് പഞ്ചായത്ത് സൗജന്യ കലാപരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരമുള്ള സൗജന്യ കലാ പരിശീലനത്തിൻ്റെ മൂന്നാമത്തെ ബാച്ചിൻ്റെ ഉദ്ഘാടനവും രണ്ടാമത്തെ ബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കൃഷ്ണകുമാർ അധ്യക്ഷനായി. മ്യൂസിക്, നൃത്തം, ചിത്രം വര, ഡ്രാമ, തിമില, തിറ, ചെണ്ട എന്നീ കലകൾ അഭ്യസിച്ച വിദ്യാർത്ഥികൾക്കും ക്ലാസ് എടുത്ത അധ്യാപകർക്കുമാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

പുതിയ ബാച്ചിൽ മ്യൂസിക്, കോൽക്കളി, ഡ്രാമ, നൃത്തം, തിറ എന്നീ അഞ്ച് കലകളിലാണ് പുതിയ ബാച്ചിൽ പരിശീലനം നൽകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി പ്രിയ, ഷെറീന ടീച്ചർ, കെ.അനീഷ്, സെക്രട്ടറി കെ.ജയചന്ദ്രൻ, എച്ച്.സി കെ.പ്രസാദ്, കെ.ഷെമീർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം