കുണ്ടും കുഴിയും നിറഞ്ഞ് വാഹന ഗതാഗതം ദുഷ്ക്കരമായിത്തീർന്ന പട്ടാമ്പി മെയിൻ റോഡ് അടിയന്തിരമായി നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മേലെ പട്ടാമ്പി കല്പക സ്ട്രീറ്റിലെ കുഴികളിൽ വാഴ വെച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി അംഗം റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡണ്ട് പി.മുഹമ്മദ് ഷാഹിദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു നേതാക്കളായ പി.കെ അനസ്, സഹൽ അഴകൻ, മുനവ്വിർ ചുണ്ടമ്പറ്റ, എം.ടി ശ്രീപ്രിയ, എം.പി അർജ്ജുൻ എന്നിവർ നേതൃത്വം നൽകി.