കുമ്പിടി കരുവമ്പാട്ട് പാലം കൈവരി തകർന്ന് അപകട ഭീഷണിയിൽ

 

കൈവരി തകർന്ന കുമ്പിടി കാറ്റാടിക്കടവ് കരുവമ്പാട്ട് പാലം അവഗണിക്കുകയാണ് അധികൃതർ. പാലത്തിന്റെ ഒരുഭാഗത്തെ കൈവരികൾ കഴിഞ്ഞ വർഷം ലോറിയിടിച്ച് തകരുകയായിരുന്നു. ഒരു വർഷം കഴിയുമ്പോഴും പാലത്തിന്റെ തകർന്ന കൈവരി ശരിയാക്കാനോ ഇവിടെ അപായ സൂചന നൽകാനോ ഇന്നും നടപടിയുണ്ടായിട്ടില്ല.

തോട്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന തകർന്ന കൈവരിയുടെ ബാക്കി ഭാഗവും ഇനി എപ്പോൾ വേണമെങ്കിലും നിലംപൊത്താം. പാലക്കാട്‌ -മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കര പഞ്ചായത്തിലെ ഈ പാലത്തിന് 50 വർഷം പഴക്കമുണ്ട്. റോഡിനെ അപേക്ഷിച്ച് വീതി കുറവാണ് പാലത്തിന്. ഈ പാലത്തിലൂടെ വലിയ ബസുകളും കണ്ടെയ്നർ ലോറികളും പോകുന്നുണ്ട്. ഇരു ഭാഗങ്ങളിൽ നിന്ന് ഒരേ സമയം വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ ഏറെ കഷ്ടപ്പാടാണ്. വലിയ വാഹനങ്ങളാണെങ്കിൽ പ്രശ്നമേറും. കാൽനടയാത്രയും പ്രയാസം. ശക്തമായ മഴയുള്ളപ്പോൾ അപകടസാധ്യത വർധിക്കും. ഏതാണ്ട് പത്ത് മീറ്ററോളം താഴ്ചയുണ്ട് പാലത്തിൽനിന്ന് തോട്ടിലേക്ക്. 

ചെറിയ അശ്രദ്ധമതി പാലത്തിൽ സഞ്ചരിക്കുന്നവർ തോട്ടിലേക്ക് വീഴാൻ. കാലപ്പഴക്കം കാരണം ബലക്ഷയമുള്ള പാലത്തിന്റെ കൈവരിയും തകർന്നതോടെ അപകടകരമായാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
കെആർഎഫ്ബി നിർമാണം നടത്താനിരിക്കുന്ന കുറ്റിപ്പുറം എൻജിനിയറിങ്ങ് കോളേജ്- കുമ്പിടി തൃത്താല പട്ടാമ്പി റോഡിന്റെ നിർമാണത്തോടൊപ്പം പാലത്തിന്റെ കൈവരികൾ പുതുക്കി പണിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം