ചാലിശേരിയിൽ സ്കൂൾ മതിൽ തകർന്നു വീണു

 

ചാലിശേരി ഗവ: എൽ.പി. സ്കൂളിൻ്റെ കാലം പഴക്കമെത്തിയ മതിൽ മഴയിൽ കുതിർന്ന് തകർന്നു വീണു. ഞായറാഴ്ച പുലർച്ചയാണ് മതിൽ തകർന്നത്. 20 മീറ്ററോളം വരുന്ന മതിലാണ് സ്കൂൾ കോമ്പൗണ്ടിലേക്ക് വീണത്.

ഏകദേശം 70 വർഷത്തോളം കാലം പഴക്കം ചെന്ന സ്കൂൾ മതിലാണ് തകർന്ന് വീണത്.പി ടി എ പ്രസിഡൻ്റ് വി.എൻ ബിനു, പി ടി എ വൈസ് പ്രസിഡൻ്റ് പഞ്ചായത്തംഗവുമായ വി.എസ് ശിവാസ് , എച്ച് എം ഇ ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിച്ചു.

മതിൽ തകർന്നതോടെ അയൽപക്കത്തുള്ള വീട് അപകട ഭീഷണിയിലാണ്. വീടിൻ്റെ സുരക്ഷക്കായി മഴ നനയാതിരിക്കാൻ ടാർപായ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. മണ്ഡലത്തിൽ തന്നെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്കൂളിൽ 488 ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ, വാർഡ് മെമ്പർ ആനി വിനു എന്നിവർ സ്ഥലം സന്ദർശിച്ചു. തിങ്കളാഴ്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അധികൃതർ അടിയന്തരം യോഗം സംഘടിപ്പിക്കുമെന്നും സ്കൂൾ അധികൃതരും അധ്യാപകരും യോഗത്തിൽ പങ്കെടുക്കുമെന്നും അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം