നവകേരള സദസ്സിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സമർപ്പിച്ച ആറ് പദ്ധതികൾ നടപ്പാക്കാൻ ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിലെ അടിയന്തിരമായി നടപ്പിലാക്കേണ്ട പദ്ധതികൾ ഇവയാണ്.
1. കൊപ്പം പേങ്ങാട്ടിരി റോഡ് (സൈഡ് പ്രൊട്ടക്ഷൻ) 50 ലക്ഷം
2. നിള - കൊടുമുണ്ട റോഡ് പ്രട്ടാമ്പി ആമയൂർ റോഡ് ) 2.50 കോടി (അധിക തുക)
3. പോക്കുപ്പടി ഹെൽത്ത് സെൻ്റർ പാത്തുപ്പടി റോഡ് 1 കോടി
4. വിളയൂർ സബ് രജിസ്ട്രാർ ഓഫീസ് - 50 ലക്ഷം
5. മുതുതല സെൻ്റർ അൻസാർ നഗർ വിളത്തൂർ റോഡ് 2 കോടി
6. കൊപ്പം ആശുപത്രിയ്ക്കു മുൻവശം ഡ്രെയിനേജ് 50 ലക്ഷം
ഈ പദ്ധതികൾ പൊതുമരാമത്ത് വിഭാഗത്തിൻ്റെയും, തദ്ദേശ സ്വയംഭരണ എഞ്ചിനിയറിംഗ് വിഭാഗത്തിൻ്റെയും മേൽനോട്ടത്തിലാണ് നടപ്പിലാക്കുന്നത്. പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനു നിർദ്ദേശം നൽകിയതായി മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
Tags
പ്രാദേശികം