പ്രാദേശിക റോഡുകളുടെ തകർച്ചയിൽ കോൺഗ്രസ്‌ ഞാങ്ങാട്ടിരി മേഖല കമ്മിറ്റി പ്രതിഷേധം മാർച്ച് സംഘടിപ്പിച്ചു


തൃത്താല പഞ്ചായത്തിലെ പൊതുമരാമത്ത് കീഴിലുള്ള ജൽ ജീവൻ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ കുഴികൾ എടുത്ത മുടവന്നൂർ - മാട്ടായ പിറപ്പ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഞാങ്ങാട്ടിരി റോഡ് ഗതാഗത യോഗ്യമാണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്‌ ഞാങ്ങാട്ടിരി മേഖല കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഞാങ്ങാട്ടിരി മുതൽ മാട്ടായ വരെ നടത്തിയ പ്രതിഷേധ മാർച്ച് പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

ഡിസിസി സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി വി മുഹമ്മദ്‌അലി ഉത്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം മണികണ്ഠൻ അദ്ധ്യക്ഷതവഹിച്ചു. കാലങ്ങളായി തകർന്ന് കിടക്കുന്ന ഞാങ്ങാട്ടിരി വിഐപി റോഡും അടിയന്തരമായി പുതുക്കി പണിയണമെന്നും സമരത്തിലൂടെ ആവശ്യപ്പെട്ടു.

പി എം മോഹൻദാസ്, പി കെ അപ്പുണ്ണി, അനീസ് മാട്ടായ, എച്ച് നാരായണൻ, കെ ഹബീബ്, എം മുരളീധരൻ, ടി പി സക്കീന, സലീം മാട്ടായ, സി പി മുസ്തഫ, ടി ടി അബ്ദുള്ള, കെ ഹാരിസ്, ഷബീർ അലി ,ടി കെ ഫാരിസ്, എൻ പി ഷിനോദ്, സലിം മേലേതിൽ, ഇ വി കുഞ്ഞാവ, പി വി സുകുമാരൻ എന്നിവർ പ്രതിഷേധിച്ചു. അലി പൂവത്തിങ്കൽ സ്വാഗതവും ബേബി രേഖ നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം