തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി ജില്ലാ ഐസിടിസി സെന്ററിന്റെ സഹകരണത്തോടെ വ്യാപാരികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, ചുമട്ടു തൊഴിലാളികൾ എന്നിവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം മനോമോഹൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ നിർവഹിച്ചു. ക്യാമ്പിന് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിത വാസുദേവൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ മനോജ് നന്ദിയും രേഖപ്പെടുത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ശ്രീ മെഹറൂഫ്, ശരത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
തിരുമിറ്റക്കോട് പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
byThrithala news
-