തൃത്താല ഹൈസ്കൂൾ 1975-76 വർഷം എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ 50-ാം വാർഷികം കുടുംബ സംഗമമായി നടത്തി. 21-09-2025 ഞായറാഴ്ച്ച തൃത്താല കെഎംകെ ബാങ്ക്യുറ്റ് ഹാളിൽ വെച്ച് നടത്തിയ സംഗമത്തിൽ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വത്സല, രാമചന്ദ്രൻ, അനിൽകുമാർ, വേണുഗോപാലൻ, പരമേശ്വരൻ, ശിവരാമൻ എന്നവർ നേതൃത്വം നൽകി.