പരുതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനം പൂർത്തീകരിച്ച തൊഴിലാളികളെ ആദരിക്കലും തൊഴിലാളി സംഗമവും കരുവാൻപടി റയ്യാൻ പാലാസിൽ പൊന്നാനി പാർലമെൻറ് മെമ്പർ എംപി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ അസിസ്റ്റൻറ് കളക്ടർ അതിഥിയായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെപിഎം സക്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നിഷിദ്ധ ദാസ് വികസന കമ്മറ്റി ചെയർമാൻ എംപി ഹസ്സൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വഹീദ ജലീല്‍ വാർഡ് മെമ്പർമാരായ എ കെ എം അലി,അനിത രാമചന്ദ്രൻ ,സൗമ്യ സുഭാഷ്, ശിവശങ്കരൻ, ശ്രീനി പി , ഷൈമ ഉണ്ണികൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറി സാബു , ചേകുട്ടി രാമദാസ് പരുതൂർ തുടങ്ങിയവർ പ്രസംഗിച്ചു.