ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി ചെറുതുരുത്തി ഹയർസെക്കൻഡറി അധ്യാപിക ജീവനൊടുക്കി

 

തൃശ്ശൂര്‍: ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കി. ചാലക്കുടിയിലാണ് സംഭവം. ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്.

കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് ചെറുതുരുത്തിയില്‍ ജോലിയിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കു)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം