മണ്ഡലത്തിൽ ജനകീയ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്ത മേഖലകളിൽ മികച്ച മാറ്റങ്ങൾ പ്രാവർത്തികമാക്കി. പട്ടാമ്പിയിൽ ബ്ലഡ് സ്റ്റോറേജ് കേന്ദ്രം ആരംഭിക്കുന്നതിന് 18 ലക്ഷം അനുവദിച്ചതായും പരമാവധി വേഗത്തിൽ കേന്ദ്രത്തിൻ്റെ പണി പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു. എം.ടി യ്ക്ക് ആദരവായി എട്ട് കോടിയിൽ കാവുകളുടെയും പുഴകളുടെയും നവീകരണത്തിനായി പ്രത്യേക പദ്ധതി, ഫാം ടൂറിസം യാഥാർത്ഥ്യമാക്കുന്നതിൻ്റ ഭാഗമായി മാനസികോല്ലാസത്തിനും കൃഷിയെ അടുത്തറിയാനുമായി സെൻട്രൽ ഓർച്ചാർഡ്, നാല് കോടിയിൽ നെല്ല് ഗവേഷണ കേന്ദ്രം, വല്ലപ്പുഴയിൽ മേൽപ്പാലം എന്നിവയും നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര കുടിവെള്ള പദ്ധതി, ചിറകൾ, തടയണകൾ എന്നിവ നടപ്പിലാക്കി വരികയാണ്. പരിപാടിയിൽ വിശിഷ്ട വ്യക്തിത്വങ്ങളെയും ആദരിച്ചു. അതോടൊപ്പം കേന്ദ്ര- സംസ്ഥാന, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പരിപാടിയിൽ ഉണ്ടായി.
പട്ടാമ്പി ആമയൂർ ഒ.പി.എച്ച് കൺവൻഷൻ സെൻ്ററിൽ നടന്ന പരിപാടിയിൽ പട്ടാമ്പി നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മികുട്ടി അധ്യക്ഷയായി. കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ ഐ.എ. എസ് മുഖ്യാതിഥിയായി. ബാംഗ്ളൂരിലെ ട്രാൻഡിസിപ്ലിനറി ഹെൽത്ത് യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ. ടി.പി സേതുമാധവൻ മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.