പൈപ്പിടാൻ 2 വർഷം മുൻപ് പൊളിച്ചിട്ട പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാത ജൂൺ 30നകം ടാറിങ് നടത്തിയില്ലെങ്കിൽ ബസ്സ് സർവീസ് നിർത്തിവെയ്ക്കുമെന്ന നിലപാടിലാണ് ബസ്സുടമകൾ. റോഡ് തകർന്നു കിടക്കുന്നതിനാൽ ബസുകളുടെ ട്രിപ്പ് മുടങ്ങുന്നതിനാലും സമയത്ത് ഓടിയെത്താൻ കഴിയാത്തതിനാലും വലിയ ദുരിതമാണ് ജീവനക്കാർ നേരിടുന്നത്. മാത്രവുമല്ല ബസുകൾക്ക് അറ്റകുറ്റപ്പണിക്കായി ഭീമമായ സംഖ്യയും ചിലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്ന് മുതൽ സർവീസ് നിറുത്തി സമരം നടത്താൻ പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ പുത്തൻപള്ളി യൂണിറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.പൊന്നാനി-എരമംഗലം-ഗുരുവായൂർ, പൊന്നാനി-പുത്തൻപള്ളി-കുന്നംകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികളാണ് സമരം നടത്തുമെന്ന് കാണിച്ച് പെരുമ്പടപ്പ് പൊലീസിന് കത്തു നൽകിയത്.