ചാലിശ്ശേരി:സഞ്ചാരത്തിനിടയിൽഭാരതപ്പുഴയിലെത്താറുള്ള ദേശാടനക്കിളികൾ വഴിമാറി ചാലിശ്ശേരിയിലെത്തിയപ്പോൾ വീട്ടുകാർക്ക് കൗതുകം. ചാലിശ്ശേരിയിലെ 10-ാം വാർഡ് മൈലാടിക്കുന്നിലെ ചെറുവത്തൂർ സജിയുടെ വീട്ടുമുറ്റത്താണ് അതിരാവിലെ അപൂർവ്വ ഇനത്തിൽ പെട്ട പറക്കും താറാവിനെ കാണാനിടയായത്.
വേനൽകാലത്ത് നിരവധി ദേശാടനപക്ഷികൾ കൂട്ടമായി ഭാരതപ്പുഴയിലെത്താറുണ്ടെന്നും,കാലവർഷം ശക്തമായതിനാൽ കൂട്ടം തെറ്റിയതാവാനിടയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകൻ രാജേഷ് നന്ദിയംകോട് പറഞ്ഞു.
മെക്സിക്കോ, അർജൻ്റീന, ഉറുഗ്വേ എന്നിവിടങ്ങളിലും കിഴക്കൻ യുറോപ്പിലും കാണുന്ന കാട്ടുതാറാവുകളിൽ പെടുന്ന ഒരിനമാണിത്.
മസ്കോവി താറാവ് 3 കിലോ വരെ ഭാരമുള്ള പക്ഷി ഏറെ സമയത്തിന് ശേഷമാണ് വീട്ടിൽ നിന്ന് പറന്ന് പോയതെന്ന് വീട്ടുടമ സജി പറഞ്ഞു.