പാലക്കാട്: മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാവിലെ 10 മണിക്ക് ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ തുറന്നത് . അഞ്ചു സെന്റീമീറ്റര്‍ വീതമാണ് ഓരോ ഷട്ടറും തുറന്നത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറക്കുന്നത് നിലവിൽ 111 . 24 മീറ്ററാണ് മലമ്പുഴ ഡാമിൻ്റെ ജലനിരപ്പ് .115.06 മീറ്റർ വരെ ജലം സംഭരിക്കാൻ കഴിയും.ഡാം തുറന്നതിന് പിന്നാലെ കൽപാത്തി,ഭാരതപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറന്നേക്കും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്.