ആനക്കരയിൽ വീണ്ടും ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

ആനക്കര: ആനക്കരയിൽ വീണ്ടും ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം. ആനക്കര മുണ്ട്രക്കോട് ഭഗവതിക്ഷേത്രത്തിന്റെ, റോഡരികിൽ സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്നാണ് പണം കവർന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഭണ്ഡാരത്തിൽ എത്ര രൂപയുണ്ടായിരുന്നെന്ന് വ്യക്തമല്ല. സമാനരീതിയിൽ കഴിഞ്ഞദിവസം ഉമ്മത്തൂർ ശിവക്ഷേത്രത്തിലും മണ്ണിയംപെരുമ്പലം അയ്യപ്പൻകാവ് ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. നല്ലമഴയുള്ള ദിവസങ്ങളിലാണ് മോഷണങ്ങൾ മുഴുവൻ നടന്നത്. ആനക്കരയിൽ ക്ഷേത്രമോഷണം പെരുകുന്ന സാഹചര്യത്തിൽ കഴിഞ്ഞദിവസം പോലീസ് സുരക്ഷാനിർദേശം നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം