ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു

 

തിരുവനന്തപുരം | നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. വിവിധ വകുപ്പു മന്ത്രിമാരും സന്നിഹിതരായിരുന്നു.

എല്‍ ഡി എഫിലെ എം സ്വരാജിനെ തോല്‍പ്പിച്ചാണ് ഷൗക്കത്ത് നിയമസഭയിലേക്കെത്തിയത്. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടന്‍ ഷൗക്കത്തിന്റെ സാരഥ്യത്തിലൂടെ യു ഡി എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. 2016നു ശേഷം ആദ്യമായാണ് യു ഡി എഫ് നിലമ്പൂരില്‍ വിജയിക്കുന്നത്.

77, 737,വോട്ടാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയത്. എല്‍ ഡി എഫ് സാരഥി എം സ്വരാജിന് 666,60 വോട്ട് ലഭിച്ചു. സ്വതന്ത്രനായി മത്സരിച്ച 19,760 വോട്ട് പിടിച്ചു. 8,648 വോട്ടാണ് ബി ജെ പി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജിന് കിട്ടിയത്. പത്ത് സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ ജനവിധി തേടിയത്. മണ്ഡലത്തിലെ ഇടത് എം എല്‍ എയായിരുന്ന പി വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം