കുവൈറ്റ് ചാലിശ്ശേരി പ്രവാസി കൂട്ടായ്മക്ക് പുതിയ നേതൃത്വം

 

 
കുവൈറ്റിലെ ചാലിശ്ശേരി പ്രവാസി കൂട്ടായ്മയുടെ വാർഷികയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മഹബ്ബുള്ളയിൽ ജയപ്രകാശ് പട്ടിശ്ശേരിയുടെ വസതിയിൽ നടന്ന യോഗത്തിൽ ലത്തീഫ് ചാലിശ്ശേരി അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. 

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ലത്തീഫ് ചാലിശ്ശേരി, ജനറൽ സെക്രട്ടറി ജയപ്രകാശ് പട്ടിശ്ശേരി, ട്രഷറർ മനോജ് ചാലിശ്ശേരി, ജോയിൻ സെക്രട്ടറി അബ്ദുൽ കരീം പെരുമണ്ണൂർ, വൈസ് പ്രസിഡന്റ് സുധീഷ് പെരുമണ്ണൂർ എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി നസീർ ആലിക്കര, മുഹമ്മദ് കുട്ടി മുക്കിലപീടിക, സത്യനാരായണൻ പെരുമണ്ണൂർ എന്നിവരെയും നിശ്ചയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം