പെരുമണ്ണൂർ യുവധാര അഖില കേരള സെവൻസ് ഫുട്ബോൾ ഫൈനൽ ഇന്ന്

 

ചാലിശ്ശേരി പെരുമണ്ണൂരിൽ നടക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ വൈകീട്ട് 5 മണിക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഫൈനൽ മത്സരത്തിൽ താജ് ഗ്രൂപ്പ് പന്നിത്തടവും യുണീക്ക് മുക്കിലപ്പീടികയും ഏറ്റുമുട്ടും. പെരുമണ്ണൂർ യുവധാര കലാ കായിക സാംസ്കാരിക വേദിയാണ് പന്ത്രണ്ടാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം