ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡിന്റെ കീഴിൽ 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ വാർഷിക മസ്റ്ററിംഗ് നിർബന്ധിതമായി നടത്തണമെന്ന് നിർദേശം.ഈ വർഷത്തെ മസ്റ്ററിംഗ് പ്രക്രിയ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെയാണ് നടക്കുന്നത്.

ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് നടത്താൻ കഴിയുന്നവരാണ് എങ്കിൽ നേരിട്ട് എത്തി മസ്റ്ററിംഗ് ചെയ്യാം.ഇതിനായി ഗുണബോക്താക്കൾ 30 രൂപ അക്ഷയകേന്ദ്രത്തിന് ഫീസായി നൽകണം.മസ്റ്ററിംഗ് നടത്താൻ കഴിയാത്തവർക്ക് വേണ്ടി വീട്ടിൽ എത്തി മസ്റ്ററിംഗ് സേവനം നൽകുന്ന സംവിധാനം ഉണ്ട്.അക്ഷയകേന്ദ്രം നേരിട്ട് ഗുണബോക്താവിന്റെ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തുന്നു എങ്കിൽ അതിന് 50 രൂപ ഫീസാകും ഈടാക്കുക.ഓഗസ്റ്റ് 24 കഴിഞ്ഞാൽ ഗുണബോക്താക്കൾക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാം.മാസ്റ്ററിങ്ങിൽ വീഴ്ച്ച വന്നാൽ പെൻഷൻ ലഭിക്കുന്നതിൽ തടസ്സം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സമയബന്ധിതമായി മസ്റ്ററിംഗ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.ഇതിനായി എത്രയും വേഗത്തിൽ അക്ഷയകേന്ദ്രവുമായി ബന്ധപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം