കൂറ്റനാട്: ബിജെപി തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും
സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികളെയും ആദരിക്കുകയും ചെയ്തു.
കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തിൽ നടന്ന സമാദരം 2025 പരിപാടി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃത്താല മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി. മനോജ് അധ്യക്ഷനായി. മദ്ദളവിദ്വാൻ ചന്ദ്രൻ പെരിങ്ങോടിന് സമാദരം 2025 പുരസ്കാരം നൽകി ആദരിച്ചു.
ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡൻറ് പി വേണുഗോപാൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ കൃഷ്ണദാസ് , എൻ പി രാജൻ, ദേശീയ കൗൺസിൽ അംഗം വി രാമൻകുട്ടി, പി ജെ ലാൽകൃഷ്ണ, സേവാഭാരതി പാലിയേറ്റീവ് കെയർ പ്രസിഡൻറ് പി ടി ശിവരാമൻ, റിട്ട. കേണൽ എം സുകുമാരൻ, ഇടപ്പാളെ ഗോപാലകൃഷ്ണൻ, പത്മജ വേണുഗോപാൽ, ദിനേശൻ എറവക്കാട്, പി ഷീബ, എ പി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.