യാത്രക്കാർ നേരത്തേ വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശം

അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ പരിശോധന കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ നേരത്തേ എത്തണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) അധികൃതർ അറിയിച്ചു.
വിദേശത്തേക്ക് പോകുന്ന യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണം. സാധാരണയുള്ള പരിശോധനകൾക്ക് പുറമെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് മറ്റൊരു പരിശോധനകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന് നിർദേശം നൽകിയത്.സുരക്ഷ ശക്തമാക്കിയ തിനെത്തുടർന്ന് വിമാനത്താവള ത്തിലെത്തുന്ന യാത്രക്കാരെയും വാഹനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം