വരവൂർ : കരിവന്നൂർ സഹകരണ ബാങ്ക് കൊള്ളയടിച്ച് നിക്ഷേപകരെ വഞ്ചിച്ച ആലത്തൂർ പാർലമെൻറ് അംഗം കെ. രാധാകൃഷ്ണൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും - വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ സന്ധ്യ കൊടയ്ക്കാടത്ത് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വരവൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എ.എ. മുസ്തഫയുടെ അധ്യക്ഷതയിൽ വരവൂർ സെൻററിൽ വച്ച് നടന്ന പരിപാടിയിൽ വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ പി. എസ്. രാജൻ, പി. വി. വാപ്പുട്ടി, കെ. മോഹനൻ, വാർഡ് പ്രസിഡണ്ട് ഷൈജു, എം. എസ്. രാജൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മിഥുൻ രാജ്, ഇബ്രാഹിം, സൈദ് മുഹമ്മദ്, രാധാകൃഷ്ണൻ, കെ. ബി. പ്രദീപ്, ഹരിലാൽസുകുമാർ, ഷമീർ തളി കാദർ എന്നിവർ പ്രകടനത്തിനും പൊതുയോഗത്തിനും നേതൃത്വം നൽകി.