എടപ്പാളിലെ വീടുകളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

 

എടപ്പാള്‍ : തങ്ങള്‍പ്പടിയിലെ വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ കുറ്റിപ്പുറം പോലീസ് പിടികൂടി. തൃശൂർ ചെറായി സ്വദേശി തോട്ടുങ്ങൽ ഷജീറിനെ (38) ആണ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 28 ഞായറാഴ്ച്ച പുലര്‍ച്ചെയാണ് തങ്ങള്‍പ്പടിയിലെ രണ്ട് വീടുകളില്‍ പ്രതി മോഷണം നടത്തിയത്.

കുറ്റിപ്പുറം സിഐ നൗഫലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തങ്ങള്‍പ്പടിയിലെ ഷമീറിന്റെ വീട്ടിലും ബന്ധുവായ തയ്യില്‍ വളപ്പില്‍ ടിവി മുഹമ്മദിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. മുഹമ്മദിന്റെ വീട്ടില്‍ നിന്നും അരപ്പവന്‍ സ്വര്‍ണവും 28000 രൂപയുമാണ് കവര്‍ന്നത്. മോഷണം നടത്തിയ ബൈക്കുമായി കറങ്ങുന്നതിനിടെയാണ് ഷജീറിനെ പോലീസ് പിടികൂടുന്നത്. ഷജീറിന് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 50 ഓളം മോഷണ കേസുകളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം