തൃത്താല ഏരിയ കർഷക സംഘം മാർച്ച് നടത്തി

നെല്ല് സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക, സംഭരിച്ച നെല്ലിൻ്റെ വില കർഷകർക്ക് ലഭ്യമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കർഷകർ കൂറ്റനാട് ADA ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിന് എ.കൃഷ്ണകുമാർ, പി.കെ ബാലചന്ദ്രൻ, കെ.എ ഷംസു രാവുണ്ണിക്കുട്ടി, പി.ദീപ, കെ.പി.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. കൂറ്റനാട് എസ്.ബി.ഐയ്ക്ക് മുന്നിൽ ചേർന്ന പൊതുയോഗം കേരള കർഷക സംഘം ജില്ലാ സെക്രട്ടറി എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ കെ.എ ഷംസു അഭിവാദ്യം ചെയ്തു. ഏരിയാ സെക്രട്ടറി എ.കൃഷ്ണകുമാർ സ്വാഗതവും കെ.പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം