നാഗലശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ടുകുളം നവീകരണം പൂർത്തീകരിച്ചു; നിറവേറിയത് തെരഞ്ഞെടുപ്പ് കാലത്തെ മന്ത്രി എം ബി രാജേഷിന്റെ വാഗ്ദാനം

നാഗലശ്ശേരി പഞ്ചായത്തിലെ ചെറുചാലിപ്പുറത്ത് സ്ഥിതി ചെയ്യുന്ന മാങ്ങാട്ടുകുളത്തിന്റെ നവീകരണം പൂർത്തിയായി. 2023 - 24 വർഷത്തെ സംസ്ഥാന ബജറ്റിൽ ആണ് ഒരു കോടി രൂപയാണ് മാങ്ങാട്ടുകുളം നവീകരണത്തിനായി മാറ്റിവച്ചത്. ആധുനിക സംവിധാനങ്ങളോടുകൂടി പടികളും കൈവരിയും നടപ്പാതകളും ഇരിപ്പിടവും വർണ്ണ വൈവിധ്യങ്ങളാൽ കൊണ്ട് മനോഹരമായ കാഴ്ചയാണ് ഇന്ന് മാങ്ങാട്ടുകുളം.

മന്ത്രി എം.ബി രാജേഷ് തൃത്താല നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പര്യടനം നടത്തുന്നതിനിടയിലാണ് പ്രദേശത്തെ പ്രധാന ജലസേചനമായ മാർഗമായ മാങ്ങാട്ടുകുളത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അധികാരത്തിലേറിയാൽ ആധുനിക രീതിയിൽ നവീകരണം പൂർത്തിയാക്കുമെന്നും ജനങ്ങൾക്ക് രാജേഷ് വാക്ക് കൊടുത്തിരുന്നു.  

ഏകദേശം ഒരു ഏക്കറിലധികം സ്ഥലത്താണ് ഈ കുളം വിശാലമായി കിടക്കുന്നത്. 40 ഹെക്ടറിൽ അധികം വരുന്ന കൃഷിക്ക് ജലസേചനം ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനും സജ്ജമാക്കാൻ ആകുമെന്നാണ് മന്ത്രി എം.ബി രാജേഷ് പറയുന്നത്. 2024 ജനുവരി അവസാനത്തോടെ  പണികൾ ആരംഭിച്ച മെയ് മാസത്തിൽ പൂർത്തീകരിക്കാന്നാകുമെന്ന് ആദ്യം പറഞ്ഞതെങ്കിലും ഇപ്പോഴാണ് പൂർത്തീകരണ ഘട്ടത്തിൽ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം