കൂറ്റനാട്: കോട്ടപ്പാടം ശ്രീ ലക്ഷ്മിനരസിംഹ മൂർത്തി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് 5.30ന് ആചാര്യവരണം തുടർന്ന് ദീപാരാധന, പ്രസാദശുദ്ധി, രക്ഷോഘ്നഹോമം വാസ്തുഹോമം, വാസ്തുകലശപൂജ, വാസ്തുകലാ ശാഭിഷേകം, വാസ്തുബലി, അത്താഴപൂജ എന്നിവയോടെ നവീകരണ കലശത്തിന് തുടക്കമായി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. മെയ് ഒമ്പത് വരെയുള്ള ദിവസങ്ങളിൽ അഷ്ടബന്ധ നവീകരണ കലശവും മെയ് 11ന് നരസിംഹജയന്തി ആഘോഷവും നടക്കും.
Tags
കൂറ്റനാട്