ലക്ഷ്യം നിധി തട്ടിപ്പ്; പ്രധാന പ്രതി പെരിങ്ങോട് മുടിപ്പറമ്പ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

  പന്നിത്തടം ലക്ഷ്യം നിധി തട്ടിപ്പ് പ്രധാന പ്രതി അടക്കം രണ്ട് പേർ പിടിയിൽ. ഉയർന്ന പലിശ വാഗ്ദാനം നൽകി വിവിധ ആളുകളിൽനിന്നും ഒന്നര കോടിയോളം വരുന്ന പണവും സ്വർണ്ണവും നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി മുങ്ങിയ കേസിൽ പ്രധാന പ്രതിയെ എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമയായ പെരിങ്ങോട് മൂളിപറമ്പ് സ്വദേശി താഴത്തേതിൽ വീട്ടിൽ ഉമ്മർ അലി (36)യാണ് അറസ്റ്റിലായത്. 

കൂട്ട് പ്രതി ചൊവ്വല്ലൂർപടി സ്വദേശി കോട്ടയപറമ്പിൽ അഥുൽനെ കഴിഞ്ഞ ദിവസം ചെന്നൈ വിമാന താവളത്തിൽ നിന്നും പിടികൂടിയിരുന്നു. പതിനഞ്ചോളം വരുന്ന നിക്ഷേപകരിൽ അഞ്ച് പേരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വിവിധയിനത്തിൽ ഒന്നര കോടിയോളം രൂപയുടെതട്ടിപ്പാണ് നടന്നിട്ടുള്ളതെന്നാണ് വിവരം.

2021- 23 കാലയളവിൽ പന്നിത്തടം കേന്ദ്രീകരിച്ച് ലക്ഷ്യം നിധി പണമിടപാട് സ്ഥാപനത്തിന്റെ പേരിൽ ഉയർന്ന പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. കാലവധി കഴിഞ്ഞിട്ടും നിക്ഷേപ തുക പോലും മടക്കി നൽകാതെ സ്ഥാപനം പൂട്ടി പോയതിന് ശേഷം ആറ് മാസങ്ങൾക്ക് ശേഷമാണ് നിക്ഷേപകർ പരാതി പെട്ടതെന്ന് പോലിസ് പറഞ്ഞു.

നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ.വഞ്ചനാകുറ്റത്തിനോടൊപ്പം ബഡ്സ് ആക്റ്റും കൂടിഉൾപ്പെടുത്തിയാണ് കേസ് .ഇൻസ്പെക്ടർ എസ് അനീഷ്കു മാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ കെ.വി.ജോണി, ആൻ്റോ ഫ്രാൻസീസ്, എ.എസ്.ഐ കെ.എ.ഷാജി എന്നിവർ അന്വേഷണ സംഘത്തിലു ണ്ടായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം