അമേരിക്കയിലെ സൗത്ത് കരോലിനയിലെ,
ക്ളംസൺ യൂണിവേഴ്സിറ്റിയുടെ,
"ജൂനിയർ റിസർച്ചർ ഓഫ് ദി ഇയർ-2025" പുരസ്കാരം കുമരനെല്ലൂർ ഡോക്ടർ ശ്രുതി നാരായണന്.nക്ളംസൺ യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാന്റ് ആന്റ് എൺവിറോൺമെന്റൽ സയൻസസിൽ അസ്സോസ്സിയേറ്റ് പ്രൊഫസറാണ് ശ്രുതി നാരായണൻ. അഗ്രികൾച്ചറിനു പുറമെ, കോളേജ് ഓഫ് എഡ്യൂക്കേഷൻ, ഹെൽത്ത് സയൻസസ്, എഞ്ചിനീയറിംഗ്, ബിസിനസ്, ആർക്കിടെക്ചർ, ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി മേഖലകളിൽ നിന്ന് നിർദ്ദേശിക്കപ്പെടുന്ന
ജൂനിയർ ഗവേഷകരിൽ നിന്നാണ് ശ്രുതിയെ ഈവർഷത്തെ മികച്ച ജൂനിയർ ഗവേഷകയായി തെരഞ്ഞെടുത്തിട്ടുള്ളത്.
യൂണിവേഴ്സിറ്റിയുടെ ഈ വിശിഷ്ടാംഗീകാരത്തിന് അർഹയാകുന്ന ആദ്യ ഇൻഡ്യൻ യുവ ഗവേഷകയാണ് ശ്രുതി. ആഗോള ഭക്ഷ്യ സ്വയംപര്യാപ്തത, പാരിസ്ഥിതിക സുസ്ഥിര കാർഷിക മേഖല എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട്, കാലാവസ്ഥാ വ്യതിയാനത്തെയും ആഗോളതാപനത്തെയും അതിജീവിക്കാൻ കഴിവുള്ള കാർഷിക വിളകൾ വികസിപ്പിച്ചെ ടുക്കുന്നതിനെക്കുറിച്ചാണ് ശ്രുതിയും സംഘവും ഗവേഷണം നടത്തുന്നത്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ, കോളേജ് ഓഫ് ഹോർട്ടികൾച്ചർ- തൃശൂരിൽ ആയിരുന്നു ശ്രുതിയുടെ ബിരുദപഠനം.
പാലക്കാട് ജില്ലയിലെ കുമരനല്ലൂർ ഗവ.ഹൈസ്കൂളിലെ അധ്യാപകരായിരുന്ന പി.കെ നാരായണൻ കുട്ടിയുടെയും, എ.കെ. ശ്രീദേവിയുടെയും മകളാണ് ശ്രുതി. ക്ളംസൺ യൂണിവേഴ്സിറ്റിയിൽ എന്റമോളജിസ്റ്റായ പ്രദീഷ് ചന്ദ്രൻ ആണ് ഭർത്താവ്. മകൾ എട്ടുവയസ്സുകാരി മിഴി സാവേരി.
Tags
പ്രാദേശികം