പാലു വാങ്ങാനായി വീടിന്റെ താഴേക്കിറങ്ങി; ജീപ്പിടിച്ച് 19കാരിക്ക് ദാരുണാന്ത്യം

കല്പറ്റ കമ്പളക്കാട് പാലുവാങ്ങാനായി റോഡരികിൽ നിന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തൻതൊടുകയിൽ ദിൽഷാനയാണ് മരിച്ചത്. കമ്പളക്കാട് സിനിമാളിനു സമീപം ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. ബത്തേരി സെന്റ് മേരീസ് കോളജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാർഥിനിയാണ് ദില്‍ഷാന.

കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ജീപ്പാണ് അമിതവേഗത്തില്‍ വന്ന് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ പൈപ്പുകള്‍ കൂട്ടിയിട്ട സ്ഥലത്തേക്ക് ജീപ്പ് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. വീടിന്റെ തൊട്ടുതാഴെയാണ് സംഭവം. വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായിറങ്ങി റോഡരികില്‍ നില്‍ക്കുകയായിരുന്നു ദില്‍ഷാന.  

അപകടം നടന്നയുടനെ ദില്‍ഷാനയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം