കൂറ്റനാട്: സംസ്ഥാന സർക്കാർ കൊണ്ടു വന്ന പാലിയേറ്റീവ് കെയർ നയ രേഖയുടെ അടിസ്ഥാനത്തിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാൻ പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ മുന്നോട്ട് വരണമെന്നും, കിടപ്പുരോഗിയായ എല്ലാവർക്കും പരിചരണവും ശ്രദ്ധയും ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താൻ പാലിയേറ്റീവ് കെയർ ക്ലിനിക്കുകൾ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയേർസ് സംസ്ഥാന പ്രസിഡൻ്റ് എം പ്രദീപ് ആഹ്വാനം ചെയ്തു.
കൺസോർഷ്യം ഓഫ് പാലയേറ്റീവ് ഇനിഷ്യേറ്റീവ്സ് ഇൻ പാലക്കാട് (സി പി ഐ പി ) പട്ടാമ്പി താലൂക്ക് ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി ഐ പി താലൂക്ക് പ്രസിഡൻ്റ് സി ടി സൈതലവി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഹനീഫ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ് പി രാമകൃഷ്ണൻ, സെക്രട്ടറി മുജീബ് ഒറ്റപ്പാലം എന്നിവർ ആശംസകൾ നേർന്നു. ജമാലുദ്ദീൻ, അൻവർ സാദത്ത് , റഷീദ് മാസ്റ്റർ, സന്തോഷ് കെ വി എന്നിവർ പ്രസംഗിച്ചു.
Tags
കൂറ്റനാട്