പാലക്കാട്: പാലക്കാട് യാക്കര പുഴയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മെഡിക്കൽ കോളേജിന് സമീപമുള്ള പുഴയുടെ പാലത്തിന് താഴെ ഒഴുകി നീങ്ങുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ രീതിയിലാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അറിയിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി. അവിടെ വെച്ച് തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തുമെന്നും പൊലീസ് പറഞ്ഞു. പാലക്കാട് ടൗൺ സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags
പാലക്കാട്