ചങ്ങരംകുളം മൂക്കുതലയിൽ മൂക്കുതല സ്വദേശിയെ മസ്ജിദിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂക്കുതല വടക്കുമുറിയിൽ താമസിക്കുന്ന 70 വയസുള്ള കൊടക്കാട്ടുവളപ്പിൽ മുഹമ്മദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
മൂക്കുതല ലഡാക്ക് മുക്ക് എന്ന സ്ഥലത്തുള്ള സലഫി മസ്ജിദിനുള്ളിൽ വിശ്വാസികൾ നിസ്ക്‌കരിക്കുന്ന ഹാളിലെസീലിംഗ് ഫാനിലാണ് മുഹമ്മദിനെ തൂങ്ങിയ നിലയിൽ കണ്ടത്.ഉച്ചയ്ക്ക് ബാങ്ക് വിളിക്കാൻ എത്തിയ ആളാണ് ആദ്യം മുഹമ്മദിനെ തൂങ്ങിയ നിലയിൽ കണ്ടത്.
തുടർന്ന് നാട്ടുകാർ എത്തി ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Tags
ചങ്ങരംകുളം