ദേശീയപാത നിര്‍മാണത്തിനായി പാറപ്പൊട്ടിച്ചതോടെ മലപ്പുറം കുറ്റിപ്പുറത്ത് വയോധികയുടെ വീടിന് വിള്ളല്‍ വീണു.ബംഗ്ലാംകുന്ന് സ്വദേശിനി ആമിനയുടെ വീടിനാണ് കേട്പാടുകള്‍ സംഭവിച്ചത്.സംഭവത്തില്‍ നഷ്ടപരിഹാരതുക ആവശ്യപ്പെട്ട് മലപ്പുറം കളക്ടര്‍ക്ക് കുടുംബം പരാതി നല്‍കി.
നിര്‍ധനയായ ആമിനക്ക് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ വീടാണ് തകര്‍ന്നത്. വീടിന് സമീപത്തിലൂടെയാണ് ദേശീയപാത 66 ആറ് വരിപ്പാത കടന്ന് പോകുന്നത്.ദേശീയപാ തയുടെ പ്രധാന റോഡിനും സര്‍വീസ് റോഡിനുമായി പാറ പൊട്ടിച്ചതോടെയാണ് ആമിനയുടെ വീടിന് വിള്ളല്‍ വന്നത്.തുടര്‍ച്ചയായി പാറപ്പൊട്ടിക്കു ന്നതോടെ വിള്ളല്‍ വലുതാകുന്നുണ്ട്.വിഷയ ത്തില്‍ ഇടപെട്ട് നഷ്ടപരിഹാര തുക ലഭ്യമാക്കാനുള്ള നടപടി സ്വര്‍ക്കരിക്കണം എന്ന് ആവശ്യപ്പെട്ടു ആമിന ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
Tags
മലപ്പുറം