തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു, കോർപ്പറേറ്റ് മാനേജർ ഫാദർ വർഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു,
സഭാ വൈദിക ട്രസ്റ്റി ഫാദർ തോമസ് കുര്യൻ, സഭാ സെക്രട്ടറി ബിനോയ് പി.മാത്യു, പി.രാജു, വി.കെ മിനി, മുഹമ്മദ് സൽമാൻ മാസ്റ്റർ, ഒ.എസ് പ്രബിത എന്നിവർ സംസാരിച്ചു.
നാലു സെഷനുകളിലായി സി.ആർ.സി കോ-ഓഡിനേറ്റർ കെ.ശാലിനി, കേംബ്രിഡ്ജ് സർട്ടിഫൈഡ് ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനർ ഷാജി മോനായി, മോട്ടിവേഷണൽ ട്രെയിനർ പി.സക്കീർ ഹുസൈൻ, ഗായകൻ നിസാർ അഹമ്മദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യു.പി വിഭാഗത്തിലെ അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
Tags
ചാലിശ്ശേരി