ആനക്കര എം എസ് എഫ് തലമുറ സംഗമം നടത്തി

കൂടല്ലൂർ: എം.എസ്.എഫ് ആനക്കര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തലമുറ സംഗമം ചരിത്രമായി. ഏപ്രിൽ 30 മുതൽ മെയ് 3 വരെ നടക്കുന്ന പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന തലമുറ സംഗമത്തിൽ മുൻതലമുറയും ആധുനിക തലമുറയുമായുള്ള ഊർജ്ജസ്വല സംവാദത്തിന്റെ വേദിയായി.

വിവിധ തലങ്ങളിലെ നേതാക്കളുടെ ഓർമ്മകൾ പങ്കുവെച്ചതിലൂടെ പുതിയ തലമുറക്ക് സമഗ്രമായ ദിശയും പാഠവും നൽകി. രാഷ്ട്രീയ-സാമൂഹിക രംഗത്ത് എം.എസ്.എഫ് നേടിയ വളർച്ചയും ഏറ്റെടുത്ത ചുമതലകളും തുറന്ന് പറഞ്ഞു. പഴയ കാല സംഘടനാ ജീവിതത്തിലെ വെല്ലുവിളികളും അതിനെ അതിജീവിച്ച രീതികളും ചടങ്ങിൽ പങ്കുവെക്കപ്പെട്ടു.

ഷമീൽ തുറക്കൽ അധ്യക്ഷനായിരുന്ന സംഗമത്തിൽ അഡ്വ. ബഷീർ, കെ.പി. മുഹമ്മദ്, മജീദ് ഹാജി, ഇബ്രാഹിം കുട്ടി മാസ്റ്റർ, അബ്ദുല്ല കുട്ടി, അബ്ബാസ് മൗലവി, മജീദ് പെരുമ്പലം, എസ്.എം. അൻവർ, മുനീബ് ഹസ്സൻ, മുഹ്സിൻ കോണിക്കൽ,തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രസംഗിച്ചു. നാഫിഹ് പള്ളിപ്പടി നന്ദി പറഞ്ഞു. ഓരോരുത്തരുടെയും സംസാരത്തിലൂടെയും സംഘടനയുടെ അതിജീവനത്തിന്റെ ചരിത്രം, ആധുനികതയോട് ചേർന്ന് മുന്നോട്ട് പോകാനുള്ള ആവിശ്യങ്ങളും പ്രകടമാവുകയായിരുന്നു.

പുതുതലമുറ പ്രതിനിധീകരിച്ച് ശഫീഖ് അലി,ഷിയാസ് പാറക്കൽ, ഇർഷാദ് കൂടല്ലൂർ, സിയാദ് പള്ളിപ്പടി, സബീൽ കൂട്ടകടവ്, അസ്ലം പള്ളിപ്പടി,എന്നിവർ സംസാരിച്ചു. താല്പര്യഭരിതമായ സഹവാസം, അനുഭവപകർച്ച, രാഷ്ട്രീയബോധം എന്നിവ സംഗമത്തിന്റെ മുഖ്യമായ അജണ്ടയായിരുന്നു.

പ്രവാസ ലോകത്ത് നിന്ന് ആശംസകൾ അറിയിച്ചു കൊണ്ട് സലീം തുറക്കൽ, സുഹെെൽ കുമ്പിടി, ഹഫീസ് കുമ്പിടി എന്നിവരുടെ വീഡിയോ പ്രദർശനവും വ്യത്യസ്തമായി. തലമുറകൾ തമ്മിൽ ആത്മബന്ധം ഉറപ്പാക്കുന്ന ഈ സംരംഭം സംഘടനയുടെ തനിമയും തുടർച്ചയും ഉറപ്പുവരുത്തിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം