സംസ്കാര സാഹിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രഥമ യോഗം നടന്നു

 

കൂറ്റനാട്: സംസ്കാര സാഹിതി തൃത്താല നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രഥമ യോഗം തൃത്താലയിൽ ബ്ലോക്ക്‌ കോൺഗ്രസ് ഓഫീസിൽ വച്ച് ചേർന്നു. കെ.പി.സി.സി.ഉപാധ്യക്ഷൻ വി.ടി.ബൽറാം യോഗം ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ കെ.ബി. സുധീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.

ഡി.സി.സി.സെക്രട്ടറിമാരായ പി.വി.മുഹമ്മദാലി, പി.എം മധു, മോഹനൻ മാസ്റ്റർ, പ്രദീപ്‌ ചെറുവാശ്ശേരി, നീലകണ്ഠൻ നമ്പീശൻ, പി.വി.സുകുമാരൻ, അബ്ദുൽ കരീം, സനോജ് കുമ്പിടി, ജിതേഷ് കലാർപ്പണ, സി.പി.വേലായുധൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ എം.പി.സതീഷ് സ്വാഗതവും വൈസ് ചെയർമാൻ മുരളി കോടനാട് നന്ദിയും പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം